Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയുടെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി



പാലാ നഗരസഭയുടെ 2023- 24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നഗരസഭാ ഓഫീസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വികസന സെമിനാര്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍  ജോസിന്‍ ബിനോ യോഗം ഉദ്ഘാടനം ചെയ്തു. ഉത്പാദനം, സേവനം,പശ്ചാത്തലം എന്നീ മേഖലകള്‍ക്കായി ആകെ 13 കോടി 55 ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കരട് പ്രോജക്ടുകള്‍ക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.  നഗരസഭയുടെ വരും വര്‍ഷത്തെ വികസന പാക്കേജ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം സാവിയോ കാവുകാട്ടാണ് അവതരിപ്പിച്ചത്. യോഗത്തില്‍ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,  കൗണ്‍സിലര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍,  വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments