ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അനക്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെ എസ് ഇ ബി ബില്‍ കളക്ഷന്‍ സെന്റര്‍, നിര്‍ത്തലാക്കിയത് വീണ്ടും പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷിയോഗ പ്രതിനിധി സംഘം വൈദ്യൂത മന്ത്രി കൃഷ്ണന്‍കുട്ടിയെ സന്ദര്‍ശിച്ചു നിവേദനം നല്കി. കടുത്തുരുത്തി എംഎല്‍എ അഡ്വ. മോന്‍സ് ജോസഫ്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍,കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോസ് തൊട്ടിയില്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സൈമണ്‍ ഒറ്റത്തങ്ങാടിയില്‍ , സിപിഐ പ്രതിനിധി വിനോദ് പുളിക്കനിരപ്പില്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് നിവേദനം സമര്‍പ്പിച്ചത്. ആവശ്യം പരിഗണിക്കാമെന്നും കളക്ഷന്‍ സെന്റര്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമെന്നും ബഹുമാനപ്പെട്ട മന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പുനല്കി.
0 Comments