ഏറ്റുമാനൂരില്‍ ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കാരിത്തടത്തില്‍ വീട്ടില്‍ ജസ്റ്റിന്‍ ജേക്കബ് എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞമാസം ഇയാളുടെ പിതാവിന്റെ സഹോദരപുത്രനെയാണ് അതിരമ്പുഴ മലയില്‍ തടം ഭാഗത്ത് വച്ച് അരിവാള്‍ കൊണ്ട് ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓ മാരായ സൈയ്ഫുദ്ദീന്‍, ഡെന്നി പി.ജോയ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments