മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തുവാന്‍ പരിശോധനകളുമായി പോലീസ്. റോഡ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ല പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവമാരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന പോലീസ് നടത്തി. ബസ്സ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും പോലീസ് പ്രത്യേക പരിശോധനയും നടത്തി. ബ്രീത്ത് അനലൈസറുകള്‍ ഉപയോഗിച്ചായിരുന്നു പരിശോധന. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനും പോലീസ് നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു നടപടികള്‍. പരിശോധനകള്‍ ശക്തമാക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ലഹരിഉപയോഗം കുറയുമെന്നാണ് കരുതുന്നത്. അതേസമയം ചിലര്‍ രാസ ലഹരി ഉപയോഗിക്കുന്നത്, പരിശോധനയില്‍ കണ്ടെത്താനാകാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്.
0 Comments