സാമൂഹിക സേവന പ്രവര്‍ത്തകനായിരുന്ന സന്‍മനസ് ജോര്‍ജ്ജിനെ ഓര്‍മനഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തി. പാലായിലും പരിസര പ്രദേശങ്ങളിലും സേവന സന്നദ്ധതയോടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന സന്മനസ് ജോര്‍ജിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ഇതു സംബന്ധിച്ച് ജോര്‍ജിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ സന്മനസ്സ് ജോര്‍ജ് തിരികെയെത്തിയത്. എന്നാല്‍ കാണാതായ സംഭവത്തെക്കുറിച്ചോ നടന്ന കാര്യങ്ങളെക്കുറിച്ചൊ . ഉള്ള ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ് ജോര്‍ജ് തിരികെ എത്തിയിരിക്കുന്നത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവുമുള്ള ജോര്‍ജിന് ഷുഗര് നിലയിലെ വ്യതിയാനം ഓര്‍മ്മ നഷ്ടപ്പെടാനിടയാക്കിയതായി കരുതപ്പെടുന്നു. മരിയ സഭനം ഡയറക്ടര്‍ സന്തോഷ് ജോസഫ് അടക്കമുള്ള വര്‍ ജോര്‍ജുമായി സംസാരിച്ചു ക്ഷീണിതനായ ജോര്‍ജിനെ ചികിത്സയ്കായി. മരിയന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
0 Comments