ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വൃദ്ധന് പരിക്കേറ്റു. കാണക്കാരി അമ്പലപ്പടി ജംഗ്ഷനില്‍ രാവിലെ 9 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ് റോഡില്‍ വീണ വൃദ്ധനെ നാട്ടുകാര്‍ ഇടപെട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന് കാരണക്കാര്‍ തങ്ങളെല്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാര്‍ ബഹളം വെച്ചത് സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ വൃദ്ധനെ ആദ്യം ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയേലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ തലയ്ക്ക് പിന്നിലാണ് മുറിവേറ്റത്.
0 Comments