ആവേശക്കാഴ്ചയൊരുക്കി ആടു തോമയുടെ രണ്ടാം വരവ്. ഭദ്രന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം സ്ഫടികം വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയപ്പോള്‍ ഗംഭീര വരവേല്പാണ് ലഭിച്ചത്. 28 വര്‍ഷം മുന്‍പ് പ്രദര്‍ശനത്തിനെത്തി പ്രേക്ഷക ശ്രദ്ധ നേടിയ സ്ഥടികം ഇപ്പോള്‍ 4K അറ്റ്‌മോസ് ദൃശ്യമികവോടെയാണ് പ്രദര്‍ശനത്തിനെത്തുനത്. തിലകന്‍ അവതരിപ്പിച്ച ചാക്കോമാഷും ആടുതോമയെ അഭിനയത്തികവോടെ അവതരിപ്പിക്കുന്ന മോഹന്‍ലാലും കാഴ്ചവയ്ക്കുന്ന മികവ് ആധുനിക ദൃശ്യശ്രാവ്യ സംവിധാനങ്ങളിലൂടെ കണ്ടാസ്വദിക്കാന്‍ അവസരമൊരുക്കിയാണ് സ്ഫടികം വീണ്ടുമെത്തുന്നത്. പുതുതലമുറയും ആട്‌തോമയെ ആവേശപൂര്‍വ്വം വരവേല്‍ക്കുന്ന കാഴ്ചയാണ് തിയറ്ററുകളിലുള്ളത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തിലകനും നെടുമുടി വേണുവും രാജന്‍ P ദേവും സില്‍ക്ക് സ്മിതയും KPAC ലളിതയുമടക്കമുള്ള അഭിനേതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്ന പ്രത്യേകതയുമുണ്ട്. ഇവരുടെ അഭിനയ പാടവം വീണ്ടും കാണാന്‍ സ്ഫടികത്തിന്റെ രണ്ടാം വരവ് അവസരമൊരുക്കുകയാണ്. സംവിധായകന്‍ ഭദ്രന്റെ സ്വന്തം നാടായ പാലായും സ്ഫടികത്തിന് വരവേല്ല് നല്‍കി. പുത്തേട്ട് സിനിമാസില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ ആഹ്ലാദാരവങ്ങളോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. സംവിധായകന്‍ ഭദ്രനും നടന്‍ ചാലി പാലയും സിനിമ കാണാനെത്തി. മോഹന്‍ലാല്‍ ഫാന്‍സിനൊപ്പം ആഹ്ലാദം പങ്കിട്ടു. 28 വര്‍ഷത്തിനു ശേഷവും പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണമാണ് സ്ഫടികത്തിന് നേടാന്‍ കഴിയുന്നത്.
0 Comments