പാലാ നഗരസഭയുടെ പ്രവേശന കവാടത്തില്‍ വഴിവിളക്കുകള്‍ തെളിഞ്ഞു. പുലിയന്നൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് മുമ്പില്‍ വഴിവിളക്ക് ഇല്ലാത്തതിനാല്‍ സാമൂഹികവിരുദ്ധര്‍ താവളമാക്കിയതോടെയാണ് പുലിയന്നൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് മുമ്പില്‍ പാലാ നഗരസഭവഴിവിളക്ക് സ്ഥാപിച്ചത്. രാത്രികാലത്ത് ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു. ഈ ഭാഗങ്ങളില്‍ ശുചിമുറി മാലിന്യം തള്ളുന്നതും പതിവ് ആയിരുന്നു. പ്രദേശവാസികള്‍ക്കും മരിയന്‍ ആശുപത്രിയിലേക്ക് എത്തുന്ന രോഗികള്‍ക്കും രാത്രികാലങ്ങളില്‍ വഴിവിളക്ക് ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്ന സാഹചര്യത്തിലാണ് നഗരസഭ ഭരണസമിതി ഈ ഭാഗത്ത് വഴിവിളക്ക് സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്.
0 Comments