പോസ്റ്റ് ഓഫീസുകളില്‍ സുകന്യ സമുദ്ധി മേള സംഘടിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ പെണ്‍കുട്ടികളെയും സുകന്യ സമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് തപാല്‍ വകുപ്പ് അമൃത് പെക്‌സ് പ്ലസ് പദ്ധതിയുടെ പ്രചരണര്‍ത്ഥമാണ് മേള സംഘടിപ്പിച്ചത്. കോട്ടയം പോസ്റ്റല്‍ ഡിവിഷനിലെ എല്ലാ പോസ്റ്റോഫീസുകളിലും സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുടങ്ങാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ സുകന്യ സമൃദ്ധി മേളയുടെ ഉദ്ഘാടനം പാലാ ആര്‍ ഡിഓ രാജേന്ദ്രബാബു നിര്‍വ്വഹിച്ചു. സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. റ്റി ആര്‍ ജയലക്ഷ്മി, പോസ്റ്റ് മാസ്റ്റര്‍ വി ആര്‍ ശോഭന, പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ മൈക്കിള്‍ കെ സാം, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് കെ കെ വിനു തുടങ്ങിയവര്‍ പ്രസംഗിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികളെ രാമപുരം സേവ ഭാര തി സൗജന്യമായി സുകന്യ പദ്ധതിയില്‍ ചേര്‍ക്കും.
0 Comments