കേരള വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം മാര്‍ച്ച്17, 18 തീയതികളില്‍ ഏറ്റുമാനൂരില്‍ നടക്കും . സമ്മേളനത്തിന് മുന്നോടിയായി എസ്എംഎസ്എം ലൈബ്രറി ഹാളില്‍ നടന്ന ആലോചനാ യോഗം സിപിഐഎം ജില്ലാ സെക്രട്ടറി എ.വി.റസ്സല്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ഈ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. സിപിഎം ഏരിയാ സെക്രട്ടറി ബാബു ജോര്‍ജ്, സമിതി സംസ്ഥാനകമ്മറ്റിയംഗങ്ങളായ പി. എ.ഇര്‍ഷാദ്, പത്മ സദാശിവന്‍, ജില്ലാ ട്രഷറര്‍ അബ്ദുള്‍ സലിം, മാത്യു തെങ്ങുംപ്ലാക്കല്‍, ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ഏരിയാ സെക്രട്ടറി എം. കെ.സുഗതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാബു ജോര്‍ജ് ചെയര്‍മാന്‍, എം.കെ.സുഗതന്‍ ജനറല്‍ കണ്‍വീനര്‍, അഡ്വ നിധിന്‍ പുല്ലുകാടന്‍ ട്രഷറര്‍, സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി എന്‍ വാസവന്‍ മുഖ്യ രക്ഷാധികാരിയായും സംഘാടകസമിതിയെയും തിരത്തെടുത്തു.
0 Comments