കിടങ്ങൂരില്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ സംഘം പോലീസ് പിടിയില്‍. കിടങ്ങൂര്‍, കട്ടച്ചിറ-പള്ളിക്കടവ് റോഡില്‍ വ്യാഴാഴ്ച രാത്രി കക്കൂസ് മാലിന്യവുമായെത്തിയ ചേര്‍ത്തല സ്വദേശികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസും, പഞ്ചായത്ത് അധികൃതരും പറഞ്ഞു.





0 Comments