Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടത്തിനിടയില്‍ കണ്ടെയ്നര്‍ ലോറിയ്ക്ക് തീ പിടിച്ചു



നീണ്ടൂര്‍ പ്രാവട്ടത്ത് ഓട്ടത്തിനിടയില്‍ കണ്ടെയ്നര്‍ ലോറിയ്ക്ക് തീ പിടിച്ചു. കണ്ടെയ്നര്‍ ലോറിയ്ക്കുള്ളിലെ ബൈക്കില്‍ നിന്നും തീ പടര്‍ന്നതാണ് അപകട ഭീതി പടര്‍ത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ നീണ്ടൂര്‍ പ്രാവെട്ടം ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയ്ക്കുള്ളില്‍ നിന്നും തീയും പുകയും കണ്ടു. ഇതേ തുടര്‍ന്നു നാട്ടുകാര്‍ വിവരം അറിയിച്ചതോടെയാണ് വാഹനം നിര്‍ത്തി. അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും നാട്ടുകാരും തീയണയ്ക്കാന്‍ ആരംഭിച്ചിരുന്നു  മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം എം.വിഐ ബി.ആശാകുമാറിന്റെ നേതൃത്വത്തില്‍ എം.വിഐമാരായ പി.കെ സെബാസ്റ്റ്യന്‍, ജോര്‍ജ് വര്‍ഗീസ്, എസ്.സജിത്ത് നീണ്്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വികെ പ്രദീപ്കുമാര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥന് വാഹനത്തിന്റെ മുകളില്‍ നിന്നു വീണ് പരിക്കേറ്റു. അഗ്‌നിരക്ഷാ സേനാ കോട്ടയം യൂണിറ്റിലെ അജിത്കുമാര്‍ എസിനാണ് പരിക്കേറ്റത്. കണ്ടെയ്നര്‍ ലോറിയ്ക്കുള്ളിലുണ്ടായിരുന്ന ബൈക്കില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതായി സംശയിക്കുന്നു.  നീണ്ടൂര്‍ റോഡില്‍ വാകമുക്ക് ജംഗ്ഷനില്‍ വച്ച് തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കോട്ടയം, പാലാ , കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാ സേനാ സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റ അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍എത്തിച്ചു.




Post a Comment

0 Comments