കാഞ്ഞിരപ്പള്ളിയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടില്‍ വീട്ടില്‍ മാത്യു ചാക്കോ മകന്‍ ഡോണ മാത്യു (30), ഇടക്കുന്നം വെപ്പാട്ടുശേരില്‍ വീട്ടില്‍ മാത്യു മകന്‍ ജയ്‌സണ്‍ മാത്യു (25), ഇടക്കുന്നം പാലമൂട്ടില്‍ വീട്ടില്‍ ജെയിംസ് മകന്‍ ക്രിസ് ജെയിംസ് (20), ഇടക്കുന്നം കാരമുള്ളുങ്കല്‍ വീട്ടില്‍ തോമസ് മകന്‍ ജസ്റ്റിന്‍ തോമസ് (22), പട്ടിമറ്റം കരിപ്ലാക്കല്‍ വീട്ടില്‍ സാബു മകന്‍ മിഥുന്‍ സാബു(22) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് ഇന്നലെ രാത്രി 11 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഭാഗത്തുള്ള ഫാസ്റ്റ് ഫുഡ്കടയില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ കൂവപ്പള്ളി സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. ദമ്പതികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ടേബിളിന് സമീപം യുവാക്കള്‍ വന്നിരിക്കുകയും തുടര്‍ന്ന് ഭര്‍ത്താവ് മാറിയ സമയം യുവാക്കളിലൊരാള്‍ തന്റെ കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിക്കുകയും, ഇത് വീട്ടമ്മ ഭര്‍ത്താവിനോട് പറയുകയും തുടര്‍ന്ന് ഭര്‍ത്താവ് ഇവരോട് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനു ശേഷം കടയുടെ വെളിയില്‍ ഇറങ്ങിയ ദമ്പതികളെ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.ഐ രഘുകുമാര്‍, സി.പി.ഓ മാരായ ബിനോ,പ്രദീപ്,അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.യുവാക്കളെ കോടതിയില്‍ഹാജരാക്കി





0 Comments