അയര്‍ക്കുന്നം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വനിതാ സ്വയം തൊഴില്‍ സംരംഭകരുടെ നേതൃത്വത്തില്‍ കോഫി ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത് വനിത ഘടക പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്വയംതൊഴില്‍ സംരംഭം എന്ന നിലയില്‍ കോഫി ഷോപ്പിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഷോപ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ് നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലിസമ്മ ബേബി, ജെയിംസ് പുതുമന, അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വിമി ഇക്ബാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments