Breaking...

9/recent/ticker-posts

Header Ads Widget

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.



എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഏറ്റുമാനൂര്‍ നഗരസഭയിലെ ആറാം വാര്‍ഡില്‍  മരങ്ങാട്ടിക്കാല ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ ആണ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചത്. വെട്ടിമുകള്‍ സെന്റ് മേരിസ് പള്ളിവികാരി ഫാദര്‍ ജോയ് കാളവേലി വിജയികള്‍ക്ക് മൊമെന്റോ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ ഇ. എസ്.ബിജു അധ്യക്ഷനായിരുന്നു. മേരിമൗണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ  പി.എസ്. വിനോദ്, വിബീഷ്, ജാഗ്രത സമിതി അംഗങ്ങളായ ബേബി ജോണ്‍, പ്രീതി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആറാം  വാര്‍ഡില്‍ നിന്നും  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച 25 വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ ആദരിച്ചത്.




Post a Comment

0 Comments