Breaking...

Header Ads Widget

ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു



സംസ്ഥാനം നേരിടുന്ന വികസന പ്രതിസന്ധിയിലും സർക്കാറിന്റെ അനാസ്ഥയിൽ വികസന പദ്ധതികൾ മുടങ്ങുന്നതിനുമെതിരെ കടുത്തുരുത്തിയിൽ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.  മോൻസ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. വികസനരംഗത്ത് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത ഇടതുപക്ഷ സർക്കാർ ഭരണരംഗത്ത് സമ്പൂർണ്ണ പരാജയമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്നും ഇതുമൂലം ജനങ്ങൾ വലിയ ദുരിതത്തിൽ ആയി മ രിക്കുകയാണെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ഭരണ പരാജയം മറച്ചു വയ്ക്കാൻ പ്രതിപക്ഷ എംഎൽഎമാരെതാറടിക്കുന്ന സമീപനമാണ് ഇടതുപക്ഷവും ഇടതുപക്ഷ സർക്കാരും നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷ സർക്കാർ ഭരണരംഗത്ത് സമ്പൂർണ്ണ പരാജയമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്നും ഇതുമൂലം ജനങ്ങൾ വലിയ ദുരിതത്തിൽ ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് എന്നും മോൻസ്ജോസഫ് പറഞ്ഞു. കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെതിരെ നടന്ന  യോഗത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക്മറുപടി പറയുകയായിരുന്നു അദ്ദേഹം. റോഡ് നിർമ്മാണത്തിലെ സർക്കാർ അനാസ്ഥയും ഭരണ പ്രതിസന്ധിക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉയർത്തുന്നത്   കടുത്തുരുത്തി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കേരള കോൺഗ്രസ് ഉനതാദികാര സമിതി അംഗം മാഞ്ഞൂർ മോഹൻകുമാർ അധ്യക്ഷൻ ആയിരുന്നു. കേരള കോൺഗ്രസ് നേതാക്കളായ ബേബിച്ചൻ നിലപ്പന, സ്റ്റീഫൻ പാറവേലി, സി. എം. ജോർജ്,, വാസുദേവൻ നമ്പൂതിരി...തുടങ്ങിയവർ പ്രസംഗിച്ചു. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ റോഡുകൾ നവീകരിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും എംഎൽഎ ഉത്തരവാദിത്വം കാണിക്കുന്നില്ല എന്ന് ആരോപിച്ച്സിപിഎം... ന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കടുത്തുരുത്തിയിൽ വിശദീകരണ യോഗം നടന്നിരുന്നു. പക്ഷേ എംഎൽഎ എന്ന നിലയിലുള്ള പരിമിതികൾ പരിഗണിക്കാതെ കുറ്റപ്പെടുത്തുവാനുള്ള എൽഡിഎഫ് സർക്കാരിന്റെയും സിപിഎമ്മിന്റെയും  ശ്രമങ്ങൾ വിലപ്പോകില്ലെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു.



Post a Comment

0 Comments