കൊങ്ങാണ്ടൂര്‍ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി. അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ പ്രവേശനോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ് മുഖപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം നവാഗതരെ സ്വീകരിച്ചു. ബ്ലോക് പഞ്ചായത്തംഗം ജയിംസ് പുതുമന പഠനോപകരണ വിതരണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജയിംസ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാല്‍സി പി മാത്യു, ഹെഡ്മിസ്ട്രസ് ഷൈനി പി സൈമണ്‍, ബ്ലോക് പഞ്ചായത്തംഗങ്ങളായ ലിസമ്മ ബേബി, സുജാത ബിജു, പഞ്ചായത്തംഗങ്ങളായ കെ.സി ഐപ്, ഷീന മാത്യു, ടോംസി ജോസഫ്, PTA പ്രസിഡന്റ് പി.ഡി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുട്ടികള്‍ക്ക് സ്വീകരണം നല്‍കിയത്.
0 Comments