Breaking...

9/recent/ticker-posts

Header Ads Widget

കൂടല്ലൂര്‍ സെന്റ്. ജോസഫ്‌സ് യു.പി സ്‌കൂളില്‍ പ്രവേശനോത്സവം



കൂടല്ലൂര്‍ സെന്റ്. ജോസഫ്‌സ് യു.പി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. നവാഗതരായ കുട്ടികളെ സ്‌കൂളിലേയ്ക് സ്വീകരിച്ചാനയിച്ചു. സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ വെല്‍ക്കം ഡാന്‍സ് അവതരിപ്പിച്ചു. കുട്ടികള്‍ക്ക് പുതിയ ബാഗും യൂണിഫോമും നല്‍കി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസ് പൂതൃക്കയില്‍ അധ്യക്ഷനായിരുന്നു. ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജിലെ റിട്ട. പ്രൊഫ. തമ്പി പൈമ്പാലില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജോണ്‍സിയ  മുഖ്യപ്രഭാഷണം നടത്തി.  പഠിച്ചിറങ്ങി എം.ബി.ബി.എസ് അഡ്മിഷന്‍ ലഭിച്ച നന്ദന സജിയെയും,   SSLC പരീക്ഷയില്‍ ഫുള്‍ A+ നേടിയ കുട്ടികളെയും ആദരിച്ചു.  പഞ്ചായത്ത് മെമ്പര്‍ സിബി സിബി, PTA പ്രസിഡന്റ്  ജോമോന്‍ ചെറുവള്ളി. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.




Post a Comment

0 Comments