കുറവിലങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും.കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെയാണ് വോട്ടെടുപ്പ് എല്‍ഡിഎഫ്, യുഡിഎഫ് പാനലുകള്‍ക്ക് പുറമേ ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്ത് സജീവമാണ്. സുസ്ഥിര ഭരണവും, സമഗ്ര വികസനവും ആണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. യുഡിഎഫ് ആകട്ടെ ഭരണം തിരികെ പിടിക്കുവാന്‍ ഉള്ള ശ്രമത്തിലുമാണ് . കേരള കോണ്‍ഗ്രസ്സിലെ മാണി വിഭാഗവും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും വഴിപിരിഞ്ഞതോടെ ഭരണത്തില്‍ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍. ആക്ഷേപരഹിതമായി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് . കേരള കോണ്‍ഗ്രസ് വിഭാഗങ്ങളിലെ മേല്‍ക്കോയ്മ തങ്ങള്‍ക്കൊപ്പം ആണെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് യുഡിഎഫ്. സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലുമാണ് ആം ആദ്മി പാര്‍ട്ടി . മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും മുന്നണി സമവാക്യങ്ങളും തെരഞ്ഞെടുപ്പിനെ ബാധിക്കുമ്പോള്‍ LDF ഉം UDF ഉം ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മത്സരം കടുക്കുമ്പോള്‍ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കാന്‍ കോടതിയെ സമീപിച്ച് ഉത്തരവ് നേടിയിട്ടുള്ളതായി കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം തോമസ് കണ്ണന്തറ പറഞ്ഞു.
0 Comments