ഏറ്റുമാനൂര്‍ നഗരസഭയിലെ 6-ാം വാര്‍ഡില്‍ മരങ്ങാട്ടിക്കാല - പറമ്പേട്ട് ഗ്രാമീണ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചു. ഏറ്റുമാനൂര്‍ എം.എല്‍.എ യായ മന്ത്രി വി.എന്‍ വാസവന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 6 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രാമീണ റോഡ് സഞ്ചാരയോഗ്യമാക്കിയത്. റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ഇ.എസ് ബിജു നിര്‍വഹിച്ചു റോഡ് സഞ്ചാരയോഗ്യമാക്കിയതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് സുരക്ഷിത യാത്രയ്ക്ക് സൗകര്യമൊരുങ്ങി. ഉദ്ഘാടന ചടങ്ങില്‍ ഫാദര്‍ ജോയ് കാളവേലി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.എസ് വിനോദ്, ബിബീഷ്, പൊതുപ്രവര്‍ത്തകരായ ഭുവനചന്ദ്രന്‍, ജയന്‍ വാളക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം നവീകരണം പൂര്‍ത്തിയാക്കി റോഡു തുറന്നു നല്‍കിയത് പ്രദേശവാസികള്‍ക്ക് ആഹ്ലാദമായി.
0 Comments