Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി.



മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ എല്‍.പി സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്.  കുടകളും. ബാഗുകളും. നോട്ടുബുക്കുകളുമടക്കം 25000 രൂപയുടെ പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.  ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എം.എം തോമസ് മേല്‍വെട്ടം വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍,  പഞ്ചായത്ത പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഭരണ സമിതിയംഗങ്ങളായ ജോസ് പൊന്നംവരിക്കയില്‍, റ്റി.എന്‍ രവി, ഡോ. റാണി ജോസഫ്, പോള്‍ ജോസഫ്, ബാങ്ക് സെക്രട്ടറി ജോജിന്‍ മാത്യു, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments