Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളിയില്‍ കാട്ടുകടന്നലിന്റെ കുത്തേറ്റ് പശു ചത്തു.



മരങ്ങാട്ടുപിള്ളിയില്‍ കാട്ടുകടന്നലിന്റെ കുത്തേറ്റ് പശു ചത്തു. മരങ്ങാട്ടുപിള്ളി അന്തനാട്ട് എ.എസ്.രാധാകൃഷ്ണന്റെ എട്ടുമാസം ഗര്‍ഭിണിയായ നാടന്‍ വെച്ചൂര്‍ പശുവാണ് മരണപ്പെട്ടത്. തീറ്റയ്ക്കായി പറമ്പില്‍ കെട്ടിയിരുന്നപ്പോഴാണ് കാട്ടുകുളവിയുടെ കുത്തേറ്റത്. രക്ഷപെടുത്താനുള്ള വെറ്ററിനറി ഡോക്ടറുടെ  ശ്രമങ്ങളും പരാജയപ്പെട്ടു. മൂന്നു വയസ് പ്രായമുള്ള  വെച്ചൂര്‍ പശുവാണ് ചത്തത്. വ്യാഴാഴ്ച ഉച്ചക്കുശേഷം പശുവിനെ മാറ്റികെട്ടാനെത്തിയ രാധാകൃഷ്ണന്റെ ഭാര്യ കമലമ്മയാണ് കടന്നല്‍ കുത്തേറ്റ് പുളയുന്ന പശുവിനെയും , ചുറ്റും വട്ടംവയ്ക്കുന്ന കുളവിക്കുട്ടവും സമീപത്തുള്ള വലിയ കയ്യാല പൊത്തിലെ കുളവിക്കൂടും കണ്ടത്. പെട്ടെന്ന് പശുവിന്റെ കയര്‍ ചെത്തിമാറ്റി രക്ഷിക്കുന്നതിനിടയില്‍ കമലമ്മയുടെ തലയിലും കുത്തേറ്റു.  കമലമ്മയും ചികിത്സ തേടി.




Post a Comment

0 Comments