Breaking...

9/recent/ticker-posts

Header Ads Widget

മെയ് മാസ വണക്ക സമാപനവും, അവാര്‍ഡ് ദാനവും, ചികിത്സ സഹായ വിതരണവും നടന്നു



സന്മനസ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മെയ് മാസ വണക്ക സമാപനവും, അവാര്‍ഡ് ദാനവും, ചികിത്സ സഹായ വിതരണവും  നടന്നു. കഴിഞ്ഞ 16 വര്‍ഷക്കാലമായി പാലാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന  സന്മനസ്സ് കൂട്ടായ്മ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ വണക്കമാസ സമാപനത്തോടനുബന്ധിച്ച് തെരുവിന്റെ മക്കള്‍ക്ക് സ്‌നേഹവിരുന്നും, പായസ വിതരണവും നടത്തി.  സംഘടനാ പ്രസിഡന്റ് സന്മനസ്സ് ജോര്‍ജ് അധ്യക്ഷനായിരുന്നു. പാലാ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍  ചേര്‍ന്ന യോഗം  ഡോ. സിറിയക് തോമസ്, ( മുന്‍ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ) ഉദ്ഘാടനം  ചെയ്തു പാലാ രൂപത വികാരി ജനറല്‍ റവ. ഫാദര്‍ ഡോക്ടര്‍ ജോസഫ് മലേപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മെഡിസിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് റവ.സിസ്റ്റര്‍ വനജ, ബാബു ജോണ്‍ ഇടപ്പള്ളി എന്നിവര്‍ക്ക് പ്രശംസാ പത്രവും അവാര്‍ഡ് ദാനവും നടത്തി. ഫാദര്‍ തോമസ് കിഴക്കേല്‍, ലീലാമ്മ ജോസഫ്. ബിജോയ് മണര്‍കാട്ട്,  ഡെയ്‌സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments