ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ വര്‍ണക്കാഴ്ചയൊരുക്കുന്ന മുത്തോലി ആറ്റുതീരത്തെ മനോഹരമായ ഉദ്യാനത്തിലേയ്ക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറി. ആറ്റുതീരത്തോട് ചേര്‍ന്ന ഭാഗത്ത് വ്യാഴാഴച രാത്രിയാണ് അജ്ഞാത വാഹനം ഇടിച്ചു കയറിയത്. ഇവിടെ സംരക്ഷിച്ചു പരിപാലിച്ചിരുന്ന പത്തോളം ചെടികള്‍ വാഹനം കയറി നശിച്ചു. പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. അന്തരിച്ച കെ.കെ എബ്രഹാം സാറിന്റെ താല്പര്യപ്രകാരം വച്ചുപിടിപ്പിച്ച ചെടികള്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പരിപാലിക്കുന്ന ജോസഫ് ഏറെ വിഷമത്തോടെയാണ്. ചെടികള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് പറയുന്നത് . അപകടം ആര്‍ക്കും പറ്റാനിടയുണ്ടെങ്കിലും വാഹനം തിരികെ കൊണ്ടു പോകുമ്പോഴും ചെടികള്‍ നശിപ്പിച്ചിട്ടുണ്ട്. ഇതുവഴി കടന്നു പോകുന്നവരുടെ മനസ്സിന് കുളിര്‍മയേകുന്ന ഉദ്യാനം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന ചിന്ത ഉണ്ടാവണമെന്നാണ് തോട്ടം പരിപാലിക്കുന്ന ജോസഫും പ്രകൃതിസ്‌നേഹികളും പറയുന്നു. മനോഹരമായ ഉദ്യാനത്തിന് വാഹനമിടിച്ചു കയറിയതുമൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ അപകടത്തിനു കാരണക്കാരായവര്‍ മുന്നോട്ടു വരണമെന്നും പ്രകൃതിസ്‌നേഹികള്‍ ആവശ്യപ്പെടുന്നു. ഉദ്യാനസംരക്ഷണത്തോടൊപ്പം ആറ്റുതീരത്തോട് ചേര്‍ന്ന പുല്‍ത്തകിടിയില്‍ ഇരുചക്ര വാഹനങ്ങള്‍ കയറ്റാതിരിക്കാനും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാനും ഇവിടെയെത്തുന്നവര്‍ ശ്രദ്ധിക്കണമെന്ന ആവശ്യവുംഉയരുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവന്‍, മെമ്പര്‍ ആര്യാ സബിന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
0 Comments