പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പഠിക്കാം.: പാലാ രൂപത കോര്‍പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുള്ള സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്ണിലേക്ക് ഇത്തവണ മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും. 24 വര്‍ഷം ആണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. രൂപതയുടെ കീഴിലുള്ള 17 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സെന്റ് തോമസില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. 1998 ല്‍ പ്ലസ് ടു ആരംഭിച്ച സ്‌കൂളില്‍ 2 സയന്‍സ് ബാച്ചുകളും, 1 ഹ്യുമാനിറ്റീസ് ബാച്ചുമാണുള്ളത്. പുതിയ അധ്യയന വര്‍ഷത്തില്‍ പെണ്‍കുട്ടികളെക്കൂടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതര്‍.
0 Comments