Breaking...

9/recent/ticker-posts

Header Ads Widget

പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ പ്രവേശനോത്സവം നടന്നു.



പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളില്‍  പ്രവേശനോത്സവം നടന്നു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജെയിംസ് കുന്നില്‍ അധ്യക്ഷത വഹിച്ചു  മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.എ. ഷാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗര്‍ എസ്.എച്ച്.ഒ  ഷിജി കെ  ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസി. മാനേജര്‍ ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, പി.ടി.എ പ്രസിഡന്റ് ബെന്നി വി.ജെ. എന്നിവര്‍ യോഗത്തില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ്  ജാന്‍സിമോള്‍ അഗസ്റ്റിന്‍ നവാഗതര്‍ക്ക് മധുരപലഹാരങ്ങളും, സമ്മാനങ്ങളും നല്‍കി.  അധ്യാപകരായ സാജു ജോസഫ്, അനില സെബാസ്റ്റ്യന്‍ എന്നിവര്‍ കുട്ടികളോട് സംവദിച്ചു. പ്രോഗ്രാം കണ്‍വീനര്‍മാരായ സനിഷ് എബ്രഹാം, ടിന്റുമോള്‍ തോമസ്, ആല്‍ബര്‍ട്ട് എം ജോണ്‍, SPC CPO മാരായ ബിജു ചെറിയാന്‍, ടിന്റു പി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments