ഒരു യൂണിറ്റ് വൈദ്യൂതിക്ക് 9 പൈസ സര്‍ ചാര്‍ജ് ഈടാക്കുന്നത് തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇന്നലെ അനുമതി നല്‍കുകയും , ഇതിന് പുറമേ ഇന്നുമുതല്‍ 10 പൈസ കൂടി സര്‍ചാര്‍ജ് ഈടാക്കുവാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നതുമൂലം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ വര്‍ധിപ്പിക്കന്‍ സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും, വിലക്കയറ്റം കൊണ്ടും, കാര്‍ഷിക വിളകളുടെ വില തകര്‍ച്ച മൂലവും പൊറുതിമുട്ടി നില്‍ക്കുന്ന ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കൊള്ളയടിക്കുകയാണെന്ന് യുഡിഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. സംസ്ഥാനത്ത് സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഏതെങ്കിലും സാധനത്തിന് ഇനിയും വില വര്‍ദ്ധിപ്പിക്കുവാന്‍ ഉണ്ടോയെന്ന് ഗവേഷണം നടത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ മുഖംമൂടി അണിഞ്ഞ പിടിച്ച് പറിക്കാര്‍ക്ക് തുല്യമാണെന്നും സജി കുറ്റപ്പെടുത്തി.
0 Comments