എസ്.എച്ച്.ആര് ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി. കടപ്ലാമറ്റം സെന്റ ആന്റണീസ് സ്കൂളില്‍ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ജാതിയും, മതവും, രാഷ്ട്രീയവും നോക്കാതെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സേവന, സഹായങ്ങള്‍ നല്‍കുന്നത് മാതൃകാപരമാണെന്ന് എം.എല്‍.എ പറഞ്ഞു. സ്കൂള്‍ ഹെഡ്മാസ്റ്റര് വര്‍ഗീസ് പഠനോപകരണങ്ങള്‍ എം.എല്‍.എ യില്‍ നിന്നും ഏറ്റുവാങ്ങി. യോഗത്തില്‍ എസ്.എച്ച്.ആര് ഫൗണ്ടേഷന് നാഷനല്‍ ചെയര്‍മാര്‍ എം.എം ആഷിക് അധ്യക്ഷനായിരുന്നു. വനിതാവിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സിനി ബെന്നി സ്വാഗതമാശംസിച്ചു. ഭാരവാഹികളായ ഫൈസല്‍, രാജമ്മ കെ.ഇ, ത്രേസ്യാമ്മ, ഷിബു കടപ്ലാമറ്റം, ജോസ് എം.പി, രാജു തോമസ്, കെയ്സല് എന്‍.ടി, പ്രമോദ് പുതുപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനകീയ പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന എസ്.എച്ച്.ആര് ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു മുന്നോടിയായാണ് കടപ്ലാമറ്റത്ത് പഠനോപകരണ വിതരണം നടത്തിയത്.
0 Comments