Breaking...

9/recent/ticker-posts

Header Ads Widget

വലവൂര്‍ ഗവ.യുപി സ്‌കൂളില്‍ പ്രവേശനോത്സവവും നവീകരിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും നടന്നു.



വലവൂര്‍ ഗവ.യുപി സ്‌കൂളില്‍ പ്രവേശനോത്സവവും നവീകരിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും നടന്നു. കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയ സ്‌കൂള്‍ അങ്കണത്തിലേയ്ക്കാണ് നവാഗതരായ പതിനേഴ് കുരുന്നുകളെത്തിയത്. അധ്യാപകരും മുതിര്‍ന്ന കുട്ടികളും മാതാപിതാക്കളും ചേര്‍ന്ന് പഠനോപകരണങ്ങള്‍ നല്‍കി കുരുന്നുകളെ സ്വീകരിച്ചു. ഒന്‍പത് ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ക്ലാസ്സ് മുറികളുടേയും, മൈനര്‍ കണ്‍സ്ട്രക്ഷന്‍സിന്റേയും ഉദ്ഘാടനം കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു നിര്‍വഹിച്ചു. സ്‌കൂളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അറുപതിനായിരം രൂപ വകയിരുത്തുന്നതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച കരൂര്‍ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബെന്നി മുണ്ടത്താനം പറഞ്ഞു. ശോചനീയാവസ്ഥയിലുള്ള റോഡ് ഒരു മാസത്തിനുള്ളില്‍ ടാര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് റെജി എം.ആര്‍, ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈ, പി.ടി.എ വൈസ് പ്രസിഡന്റ് ബിന്നി ജോസഫ്, മാത്യു പി.ടി.എ പ്രസിഡന്റ് രജി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments