മഴ കനത്തതോടെ മംഗരത്തോട് കവിഞ്ഞൊഴുകി. ഏറ്റുമാനൂര്‍ നഗരസഭയുടെ 35-ാം വാര്‍ഡിലെ പത്തോളം വീടുകളില്‍ വെള്ളം കയറി. തോടിന് സംരക്ഷണ ഭിത്തിയില്ലാത്തതും വീടുകളിലേയ്ക്ക് സഞ്ചാരയോഗ്യമായ വഴിയില്ലാത്തതും ദുരിതമായി മാറുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും ബുദ്ധിമുട്ടനുഭവപ്പെടുന്ന സാഹചര്യ മാണുണ്ടായിരിക്കുന്നത്. കാലവര്‍ഷക്കാലത്ത് വീടുകളില്‍ വെള്ളം കയറുന്നതൊഴിവാക്കാന്‍ നടപടിയാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കിടപ്പു രോഗികളും വയോധികരുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. മങ്കര കലുങ്ക് ഭാഗത്ത് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സം ഒഴിവാക്കാനും തോടിന്റെ ആഴം കൂട്ടാനും നടപടി വേണമെന്നാണ് പ്രദേശവാസികളുടെആവശ്യം.





0 Comments