Breaking...

9/recent/ticker-posts

Header Ads Widget

ബാങ്കുകള്‍ നടത്തുന്ന ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു വാഹന പ്രചരണ ജാഥ



കേരളത്തില്‍ വായ്പ എടുത്തിട്ടുള്ളവര്‍ ജപ്തി ഭീഷണിയിലും സര്‍ഫാസി ആക്ട് ഭീഷണിയിലും ആണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ജപ്തി ഭീഷണിയില്‍ പ്രതിസന്ധിയിലായ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതിയുടെ  പരിരക്ഷയില്‍ പോലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ വീടുകള്‍ കൊള്ളയടിക്കുന്നതിന് തുല്യമാണ് ഇതൊന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കുകള്‍ നടത്തുന്ന ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നിര്‍ഭയ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച  വാഹന പ്രചരണ ജാഥ അയര്‍ക്കുന്നത്ത്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോന്‍സ്.ജോസഫ് എംഎല്‍എ. അയര്‍ക്കുന്നം ജംഗ്ഷനില്‍ നിന്ന് തുടക്കം കുറിച്ച വാഹനപ്രചരണം ജാഥ മോന്‍സ് ജോസഫ് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. നിര്‍ഭയ ഡയറക്ടര്‍ ഡോക്ടര്‍ അശ്വതി.എസ് അധ്യക്ഷയായിരുന്നു. നിര്‍ഭയ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജെയിംസ് മാത്യു, രക്ഷാധികാരി എല്‍സമ്മ പോള്‍, സി ജെ തങ്കച്ചന്‍, വാഴൂര്‍ ദേവരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാങ്ക് ജപ്തി ഭീഷണികള്‍ നേരിടുന്നവര്‍ അനുഭവിക്കുന്ന മാനസിക സാമൂഹിക സംഘര്‍ഷങ്ങള്‍ വിളിച്ചറിയിക്കുന്ന തെരുവ് നാടകത്തോടെ ആണ് വാഹന പ്രചരണ ജാഥ, ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കടന്നുപോയത്.  വൈകിട്ട് കുറുപ്പുംതറയില്‍ വാഹന പ്രചരണ  ജാഥ സമാപിച്ചു.




Post a Comment

0 Comments