Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന സെമിനാര്‍ നടന്നു



രാമപുരം പത്മനാഭമാരാര്‍ സ്മാരക ക്ഷേത്രവാദ്യകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ സോപാനസംഗീതം ഒരു ശാസ്ത്രീയ വിശകലനം എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടന്നു. രാമപുരത്ത്‌വാര്യര്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ നടന്ന സെമിനാര്‍ പ്രശസ്ത നാദസ്വര വിദ്വാന്‍  തിരുവിഴ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.  കുടമാളൂര്‍ മുരളീധരമാരാര്‍ മുഖ്യ പ്രഭാഷണം നടത്തി. സോപാനസംഗീത രംഗത്തെ കലാകാരന്മാരായ  അമ്പലപ്പുഴ വിജയകുമാര്‍, കൊട്ടാരം സംഗീത് മാരാര്‍, പന്തളം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സമ്മേളനത്തില്‍ പ്രശസ്ത സോപാനസംഗീത കലാകാരന്മാരായ  കാവില്‍ ഉണ്ണികൃഷ്ണ വാര്യര്‍, തൃക്കാമ്പുറം ജയന്‍ മാരാര്‍, ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട്, രാമപുരം ക്ഷേത്രം ട്രസ്റ്റിയും കവിയുമായ നാരായണന്‍ കാരനാട്ട്, പത്ഭനാഭ മാരാര്‍ വാദ്യകലാകേന്ദ്രം ഭാരവാഹികളായ പ്രാസാദ് മാരാര്‍, ശ്രീകുമാര്‍ പിഷാരടി, മനോജ് മാരാര്‍,സുമേഷ് മാരാര്‍, മനുമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments