Breaking...

9/recent/ticker-posts

Header Ads Widget

കിസാന്‍മേള സമാപിച്ചു



ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതികളുടെ ഭാഗമായി പാമ്പാടി ബ്ലോക്കിന്റെയും എട്ട് ഗ്രാമപഞ്ചായത്ത്, കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസമായി നടന്നുവന്ന കിസാന്‍മേള സമാപിച്ചു. പാമ്പാടി സെന്റ് ജോണ്‍സ്് ഓര്‍ത്തഡോക്സ് പള്ളി പാരീഷ് ഹാളില്‍ നടന്ന മേളയുടെ ഉദ്ഘാടനവും ജില്ലായിലെ മികച്ച പഞ്ചായത്തിനും, കര്‍ഷക ഗ്രൂപ്പികള്‍ക്കുമുള്ള അവാര്‍ഡ് ദാനവും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം നിര്‍വ്വഹിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എലിക്കുളം കൃഷി ഓഫീസര്‍ പ്രവീണ്‍ കെ, കിടങ്ങൂര്‍ കൃഷി ഓഫീസര്‍ സൂര്യാമോള്‍ റ്റി ആര്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അനിത എ വി, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജി എസ്, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സൂസമ്മ പി വി, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴസ്ണ്‍ ബെറ്റി റോയി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി എം മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. മേളയുടെ ഭാഗമായി നടന്ന സെമിനാറില്‍ കെവികെ ജില്ലാ അസിസ്റ്റന്റ് പ്രൊഫസര്‍ മാനുവല്‍ അലക്സ്, കേരളാ ഗ്രാമീണ്‍ ബാങ്ക് പാമ്പാടി മാനേജര്‍ നീതുമോഹന്‍ദാസ്, കോഴ അസിസ്റ്റ് സോയില്‍ കെമിസ്റ്റ് സ്നേഹലതാ മാത്യൂസ്, കെപികെ ജില്ലാ അസിസ്റ്റന്റ് പ്രോഫസര്‍ ജിഷാ എ പ്രഭ എന്നിവര്‍ ക്ലാസെടുത്തു. മേളയോടനുബന്ധിച്ച് കാര്‍ഷി പ്രദര്‍ശനവും വിപണനവും, കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. 




Post a Comment

0 Comments