നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഏറ്റുമാനൂരില്‍ നവകേരളസദസ്സുമായി ബന്ധപ്പെട്ട് ഈ മാസം 11 -ന് നടക്കുന്ന വിളംബര ഘോഷയാത്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് കോടതി ഉത്തരവുകള്‍ക്കെതിരാണെന്നും കോടതിയലക്ഷ്യമാണന്നും കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഹൈക്കോടതി നവംബര്‍ 24-ന് പുറപ്പെടുവിച്ച ഉത്തരവില്‍ വിദ്യാഭ്യാസ ഇതര പരിപാടികള്‍ക്ക് . വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് കര്‍ശനമായ മുന്നറിയിപ്പ് സ്‌കൂള്‍ അധികാരികള്‍ക്ക് നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി നവകേരളസദസ് സംഘാടക സമിതി ഉദ്യോഗസ്ഥരും അംഗങ്ങളും യോഗങ്ങളില്‍വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ സ്‌കൂള്‍ അധികാരികളെ നിര്‍ബന്ധിയ്ക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരീക്ഷാക്കാലമായതിനാലും പനി പടരുന്ന കാലമായതിനാലും കുട്ടികളെ ഇതുപോലുള്ള പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് പ്രതിഷേധവും ആശങ്കയും ഉണ്ടെന്നും നേതാക്കള്‍ പറഞ്ഞു. കോടതി ഉത്തരവിന് വിരുദ്ധമായി വിദ്യാര്‍ത്ഥികളെ വിളംബരഘോ ഷയാത്രയില്‍ പങ്കെടുപ്പിച്ചാല്‍ അതിന്റെ ഉത്തരവാദികളായ പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍ അടക്കമുള്ള അധികാരികള്‍ക്കെതിരെ കോണ്‍ഗ്രസ്സ് ഹൈക്കോടതിയെ സമീപിക്കും. ഡി.സി. സി. സി ജനറല്‍ സെക്രട്ടറി എം.മുരളി, കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റില്‍ , ആര്‍പ്പുക്കര ബ്ലോക്ക് പ്രസിഡന്റ് സോബിന്‍ തെക്കേടം, ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് ടോമി പുള്ളിമാന്‍തുണ്ടം, നീണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് സിനുജോണ്‍ എന്നിവര്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു





0 Comments