Breaking...

9/recent/ticker-posts

Header Ads Widget

എനര്‍ജി സംരക്ഷണ വലയം തീര്‍ത്തു



കുറുപ്പന്തറ സെന്റ് സേവിയേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, ഊര്‍ജ്ജ സംരക്ഷണ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി എനര്‍ജി സംരക്ഷണ വലയം തീര്‍ത്തു.  എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ സഹകരണത്തോടെയാണ് ഊര്‍ജസംരക്ഷണ സാക്ഷരതായജ്ഞം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി  സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് ആരംഭിച്ച റാലി പ്രിന്‍സിപ്പല്‍ അനൂപ് സെബാസ്റ്റ്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി മണ്ണാറപ്പാറ പള്ളി ജംഗ്ഷനിലെത്തി സമാപിച്ചു.  തുടര്‍ന്ന്  വിദ്യാര്‍ത്ഥികള്‍  ഊര്‍ജ്ജ സംരക്ഷണ വലയം തീര്‍ത്തു. വാര്‍ഡ് മെമ്പര്‍ ആന്‍സി സിബി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍  ഫാദര്‍ ജോസ് വള്ളോംപുരയിടത്തില്‍ സന്ദേശം നല്‍കി.

കുട്ടികള്‍  ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ എടുത്തു.   മുന്‍ പ്രോഗ്രാം ഓഫീസര്‍ ബിജോയ് ജോസഫ് ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ് എടുത്തു.  പ്രോഗ്രാം ഓഫീസര്‍ സോജന്‍ കെ ജെ , മുന്‍ പ്രോഗ്രാം ഓഫിസര്‍മാരായ ടോം കെ മാത്യു , ഡിനി സെബാസ്റ്റ്യന്‍ , അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ നിധിന്‍ ജേക്കബ് എന്നിവര്‍നേതൃത്വംനല്‍കി.




Post a Comment

0 Comments