Breaking...

9/recent/ticker-posts

Header Ads Widget

നവകേരളസദസിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തില്‍ വിലയിരുത്തി.



ഏറ്റുമാനൂരില്‍ നവകേരളസദസിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് യോഗം നടന്നത്. പൊതു ജനങ്ങള്‍ക്കുള്ള കുടിവെള്ളസൗകര്യം, പരാതിപരിഹാര കൗണ്ടറുകളുടെ സജ്ജീകരണം, ഗതാഗത സംവിധാനം, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, വേദിയിലെ സജ്ജീകരണങ്ങള്‍ എന്നിവ വിലയിരുത്തി. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, മെഡിക്കല്‍ സംവിധാനം എന്നിവ പ്രത്യേകമൊരുക്കാനും ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഏറ്റുമാനൂര്‍ ബൈപാസില്‍ ഒരുക്കുന്ന പാര്‍ക്കിങ് സംവിധാനങ്ങളും കളക്ടര്‍ ആരാഞ്ഞു. ഏറ്റുമാനൂരിലെ വേദിയായ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനവും സന്ദര്‍ശിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാര്‍, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ ബിനു ജോണ്‍, സംഘാടകസമിതി ജോയിന്റ് കണ്‍വീനര്‍ കെ.എന്‍. വേണുഗോപാല്‍, പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ ബി.വൈ. പ്രസാദ്, മീഡിയ സബ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. സാനു, ബി.ഡി.ഒ. രാഹുല്‍ ജി. കൃഷ്ണന്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments