Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ ഡിഫന്‍സ് സേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.



സിവില്‍ ഡിഫന്‍സ് ഹോം ഗാര്‍ഡ് റേസിംഗ് ഡേ ദിനാചരണത്തിന്റെ ഭാഗമായി പാലാ അഗ്‌നി രക്ഷാനിലയത്തിന്റെ കീഴിലുള്ള സിവില്‍ ഡിഫന്‍സ് സേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ദിനാചരണത്തിന്റെ ഭാഗമായി പാലാ ഫയര്‍ സ്റ്റേഷന്‍ യൂണിറ്റില്‍ പ്രതിജ്ഞാ യെടുക്കലും പതാക ഉയര്‍ത്തലും നടന്നു. പാലാ ടൗണിലേയ്ക്ക് വാഹന റാലിയും പാലാ ഫ്രണ്ടസ് ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ന്യൂബസാര്‍ റോഡില്‍ ശുചീകരണ പ്രവര്‍ത്തനവും നടന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ലഘുരേഖ വിതരണത്തിന്റെയും ഉദ്ഘാടനം പാല സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ് നിര്‍വ്വഹിച്ചു. സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ സിജിമോന്‍ മരുതോലില്‍, ക്ലബ്ബ് സെക്രട്ടറി ആന്റണി എള്ളുകാല ,  ക്ലബ് പ്രസിഡന്റ് റോയി ആനിത്തോട്ടം, ക്ലബ്ബ് വൈസ്പ്രസിഡന്റ് റ്റി ജെ കുര്യന്‍, ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു. സിവല്‍ ഡിഫന്‍സ് അംഗങ്ങളായ രാഹുല്‍ രാജന്‍, ബിനു പെരുമന, സുസ്മി ജോസഫ്, ലിസി ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി. പരിപാടിയുടെ ഭാഗമായി  ക്വിസ് മത്സരവും നടന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ലിംസികുമാര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.




Post a Comment

0 Comments