Breaking...

9/recent/ticker-posts

Header Ads Widget

മത്സ്യ കൃഷിയുടെ രണ്ടാം ഘട്ടം വിളവെടുപ്പ് നടന്നു



ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെയും,  ഫിഷറീസ് വകുപ്പിന്റെയും സഹായ സഹകരണത്തോടെ സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന മത്സ്യ കൃഷിയുടെ രണ്ടാം ഘട്ടം വിളവെടുപ്പ് നടന്നു. പിണ്ടിപ്പുഴ താന്തോന്നിയില്‍ വിനു മാത്യുവിന്റെ  ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പടുത കുളത്തില്‍ നാടന്‍ വരാല്‍ മത്സ്യകൃഷി നടത്തിയത്.   ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ്  മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.  പടുത കുളത്തില്‍ ആയിരത്തോളം നാടന്‍ വരാല്‍  കുഞ്ഞുങ്ങളെയാണ്  നിക്ഷേപിച്ചിരുന്നത്. താന്തോന്നിയില്‍ ഹെപ്സി വിനുവാണ് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ  മത്സ്യകൃഷി നടത്തിയത്.   വാര്‍ഡ് കൗണ്‍സിലര്‍  ഇ. എസ് ബിജു  അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  ബിജു കൂമ്പിക്കല്‍ , ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബ്ലെസ്സി ജോഷി,  കോഡിനേറ്റര്‍ താരാ ഗോപി, പ്രമോട്ടര്‍ വീണ അരുണ്‍, ബേബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments