Breaking...

9/recent/ticker-posts

Header Ads Widget

തിളങ്ങുന്ന മാണിക്യമായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് .



പൗരസ്ത്യ സഭയിലെ തിളങ്ങുന്ന മാണിക്യമായിരുന്നു സ്ഥാനത്യാഗം ചെയ്ത മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് . സഭയെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വ്യക്തിത്യമായിരു ന്നു അദ്ദേഹത്തിന്റേത്. ലാളിത്യവും വിനയവും സ്‌നേഹവും മുഖമുദ്രയാക്കിയ  പിതാവ് എല്ലാവരെയും കൂട്ടിയോജിപ്പിക്കാനാണ പരിശ്രമിച്ചത്. വിശുദ്ധ കുര്‍ബ്ബാനയുടെ പ്രധാന്യ മുള്‍ക്കൊണ്ട് പാരമ്പര്യത്തെ നിലനിര്‍ത്തി മുന്നോട്ടു പോവണ മെന്നാണ് സിനഡ് തീരുമാനിച്ചത്. സന്പൂര്‍ണ ഐക്യം വിശുദ്ധ കുര്‍ബ്ബാനയിലൂടെ എന്ന പരിശുദ്ധ പിതാവിന്റെ സന്ദേശത്തോട് ഒത്തു ചേര്‍ന്നു നില്‍ക്കുകയാണു വേണ്ടത് അതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചവര്‍ക്കുള്ള താക്കീതു കൂടിയാണ് മാര്‍ ജോര്‍ജ് . ആലഞ്ചേരിയുടെ സ്ഥാനത്യമെന്നും ബിഷ് പ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാരമ്പര്യ ത്തോടും സഭയുടെ വിശ്വാസത്തോടും ചേര്‍ന്നു നില്‍ക്കാനാണ് ആരാധനാ ക്രമ ങ്ങളിലൂടെ സിനഡ് നല്‍കുന്ന സന്ദേശം. പാലായില്‍ ഇബിലിതിരുനാളിനോടനു ബന്ധിച്ച് വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുന്നതിനിടയിലാണ് ബിഷപ് കല്ലറങ്ങാട്ട് മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനത്യാഗത്തെക്കുറിച്ച്പരാമര്‍ശിച്ചത്.




Post a Comment

0 Comments