മറ്റക്കര ചുവന്നപ്ലാവ് പാലം പുതുക്കിപ്പണിയണമെന്ന് നവകേരള സദസ്സില്‍ നാട്ടുകാര്‍ നിവേദനം നല്കും. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മറ്റക്കര ചുവന്നപ്ലാവ് പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പുതിയ പാലം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടത്തിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണത്തിന് തുടക്കം കുറിച്ചു. ചുവന്ന പ്ലാവ് പാലത്തില്‍ നടന്ന ഒപ്പുശേഖരണ പരിപാടി അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജാന്‍സി ബാബു,ടോണി എബ്രഹാം,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ജയന്‍, പഞ്ചായത്ത് മെമ്പര്‍ മാത്തുക്കുട്ടി ആന്റണി, മുന്‍ വാര്‍ഡ് മെമ്പര്‍ ഗിരിജാ രാജന്‍, ടോംസ് എഞ്ചിനീയറിംഗ് കൊളേജ് മാനേജിംഗ് ഡയറക്ടര്‍ ടോം റ്റി ജോസഫ്, സണ്ണി പതിയ്ക്കല്‍, രാജു മുല്ലൂര്‍ തുടങ്ങിവര്‍ സംസാരിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ മറ്റക്കരയിലെ പ്രധാന പാലമാണ് പന്നഗം തോടിന് കുറുകെയുള്ള ചുവന്നപ്ലാവ് പാലം. വാഹനത്തിരക്ക് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പാലത്തിലൂടെയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. ബലക്ഷയം നേരിടുന്ന പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് നവകേരള സദസ്സില്‍ നിവേദനം നല്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.


.webp)


0 Comments