Breaking...

9/recent/ticker-posts

Header Ads Widget

നഗര ഹൃദയത്തിലെ ലിങ്ക് റോഡ് അധികൃതരുടെ അനാസ്ഥ മൂലം ഉപയോഗശൂന്യമായി മാറുന്നു.



എം.സി റോഡിനെയും ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന നഗര ഹൃദയത്തിലെ ലിങ്ക് റോഡ് അധികൃതരുടെ അനാസ്ഥ മൂലം ഉപയോഗശൂന്യമായി മാറുന്നു. ഡ്രെയിനേജ് സംവിധാനത്തിന്റെ തകരാറുമൂലം ഈ റോഡിനോട് ചേര്‍ന്ന കടകളില്‍ വെള്ളവും ചെളിയും കയറിയതോടെ കടകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയുമായി. ലിങ്ക് റോഡില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുകയും ഈ റോഡിനടിയിലൂടെ കടന്നു പോകുന്ന ഡ്രെയിനേജ് സംവിധാനത്തിനുള്ളില്‍ മണ്ണും ചെളിയും മാലിന്യവും കയറുകയും ചെയ്തതോടെ എം.സി റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം അതിരൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. എം.സി റോഡ് ഉയര്‍ത്തി ടാര്‍ ചെയ്തതോടെ ലിങ്ക് റോഡിലേക്ക് കയറാനോ ഇറങ്ങാനും കഴിയാത്ത സ്ഥിതിയാണ്. നിലവില്‍ ഈ റോഡിനെ ഉപയോഗപ്പെടുത്താന്‍ കഴിയാതെ വന്നതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും നാട്ടുകാരും  വിദേശമദ്യശാലയിലേക്കുള്ള സ്വകാര്യ വഴിയിലൂടെ കടന്നാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നത്. മാലിന്യമുക്ത നവ കേരളവും നവ കേരള സദസും ലക്ഷ്യത്തിലേക്ക് എത്തുവാന്‍ അധികാരികളും തദ്ദേശസ്ഥാപനങ്ങളും ഏറ്റുമാനൂര്‍  നഗരത്തിലെ ഈ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഈ റോഡിനോട് ചേര്‍ന്നുള്ള കടകളില്‍ ഉപജീവനം കഴിക്കുന്നവരും ദുരിതത്തില്‍ ആയിരിക്കുകയാണ്. നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് പ്രദേശവാസികളും വ്യാപാരികളും പൊതുപ്രവര്‍ത്തകരും പറഞ്ഞു.




Post a Comment

0 Comments