ലോക ഭിന്നശേഷി മാസാചരണത്തിന്റെ വിളംബരവുമായി പാലാ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഫ്‌ലാഷ് മൊബ് സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളം ബി.ആര്‍.സി. പാലായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭാ അധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. ബിഗ് ക്യാന്‍വാസില്‍ കയ്യൊപ്പു ചാര്‍ത്തി സിവില്‍ സ്റ്റേഷന്‍ ജീവനക്കാരും, അദ്ധ്യാപകരും, കുട്ടികളും, നാട്ടുകാരും ഭിന്നശേഷിക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബി.പി.സി ജോളിമോള്‍ ഐസക് , ട്രെയ്‌നര്‍ രാജ്കുമാര്‍.കെ , അഞ്ജു രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments