Breaking...

9/recent/ticker-posts

Header Ads Widget

ജൂബിലിത്തിരുനാള്‍ പാലാക്കാര്‍ക്ക് ഒത്തു ചേരലിനുള്ള വേദി



ജൂബിലിത്തിരുനാള്‍  പാലാക്കാര്‍ക്ക് ഒത്തു ചേരലിനുള്ള  ഒരു വേദിയാണ്. ജാതിമത വര്‍ഗ്ഗ വര്‍ണ്ണ വത്യാസമില്ലാതെ പാലാക്കാര്‍ ഒന്നടങ്കം ജൂബിലി തിരുനാളില്‍ പങ്കുചേരുമ്പോള്‍ നഗരം അഘോഷ നിറവിലാണ്. വെള്ളി മേലാപ്പണിഞ്ഞ പ്രധാന വീഥിയ്ക്കിരുവശവും വ്യാപാരങ്ങളും അലങ്കാരങ്ങളും കൗതുകക്കാഴ്ചയൊതുക്കുന്നു. നഗരം മുഴുവന്‍ ഭീപപ്രഭയിലാറാടുന്ന  ഇലക്ട്രിക്ക് ഇല്യുമിനേഷന്റെ വര്‍ണ്ണക്കാഴ്ചകള്‍ കാണാനെത്തുന്നവരുമേറെയാണ്.  പരിശുദ്ധ മാതാവിന്റെ അനുഗ്രഹം തേടിയെത്തുന്നവര്‍ക്ക്  വൈദ്യുത ദീപപ്രഭയില്‍ കുരിശുപള്ളിയുടെ നയനാനന്ദകരമായ കാഴ്ച അവിസ്മരണീയമായ അനുഭവമായി മാറിക്കഴിഞ്ഞു. നഗരം മുഴുവന്‍ നക്ഷത്രദീപങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും നിറയുമ്പോള്‍ പ്രാര്‍ത്ഥനാനിരതമായ മനസ്സോടെയെത്തുന്ന ജനസഹസ്രങ്ങള്‍ക്ക് ജൂബിലി തിരുന്നാള്‍ ഓരോ വര്‍ഷവും പുതുമ പകരുകയാണ്.




Post a Comment

0 Comments