Breaking...

9/recent/ticker-posts

Header Ads Widget

ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലായില്‍ നോഹയുടെ പെട്ടകവുമെത്തി.



ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലായില്‍ നോഹയുടെ പെട്ടകവുമെത്തി. പുഴക്കര മൈതാനത്ത് 40 ദിവസം നീണ്ടുനില്‍ക്കുന്ന പാലാ മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമായി. എക്‌സിബിഷന്റെ പ്രധാന കവാടം നോഹയുടെ പെട്ടകത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. ബാഹുബലി ആര്‍ട്ട് മ്യൂസിയം അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ്  കോര്‍ട്ട്, വിവിധ സ്റ്റാളുകള്‍ എന്നിവയും പാലാ മഹോത്സവത്തിലുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബെന്നി വില്യംസ് ,  Ap ആനന്ദ്, ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പുഴക്കര മൈതാനത്തെ പാലാ മഹോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വഹിച്ചു.




Post a Comment

0 Comments