Breaking...

9/recent/ticker-posts

Header Ads Widget

പാലായിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് പൗരാവകാശ സമിതി



ജൂബിലി ആഘോഷം നടക്കുമ്പോഴും പാലായിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം. മെയിന്‍ റോഡില്‍ നിന്നും റിവര്‍ വ്യൂ റോഡിലേക്കുള്ള കൂട്ടിയാനി റോഡ് കുഴികള്‍ നിറഞ്ഞ യാത്രാ ദുരിതം നേരിടുന്നത് നഗരസഭാധികൃതരുടെ അനാസ്ഥ മൂലമെന്നാരോപിച്ചാണ് ജോയി കളരിക്കല്‍ റോഡിലെ കുഴിയ്കരികില്‍ കുത്തിയിരിപ്പ്സമരംനടത്തിയത്.  ഈ റോഡിലെ വലിയ കുഴികളില്‍ വീണ്് നിരവധി റ്റൂ വീലര്‍ യാത്രക്കാര്‍ക്കും , കാല്‍നടക്കാര്‍ക്കും പരിക്കേല്‍ക്കുന്നതൂ പതിവായിരിക്കുകയാണ് .കാര്‍ഷിക മാര്‍ക്കറ്റ് ,വിവിധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് അനേകം യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡാണ്. പല തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിട്ടും പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. സുരക്ഷിതമായി സഞ്ചരിക്കുവാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിയ്ക്കുവാനും , റോഡിന്റെ തകര്‍ച്ച പരിഹരിക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡണ്ട് ജോയി കളരിക്കല്‍ ആവശൃപ്പെട്ടു. കെ.എസ്.അജി ,എസ്.ഷമല്‍ ,കുര്യച്ചന്‍ കൊട്ടാരത്തില്‍ ,മാത്തുക്കുട്ടി , ജോമോന്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments