നവോത്ഥാന മൂല്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ട് സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ പോലും മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടുള്ളത് കേരളത്തില്‍ മാത്രമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകയും ചലച്ചിത നടിയുമായ ഗായത്രി വര്‍ഷ പറഞ്ഞു. വൈജ്ഞാനിക വികസിത നവ കേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഗായത്രി വര്‍ഷ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നവ കേരള സദസ്സ് സാംസ്‌കാരിക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഗായത്രി വര്‍ഷ. ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പു.ക.സ ഏരിയ പ്രസിഡന്റ് പ്രൊഫസര്‍ കെ.ആര്‍ ചന്ദ്രമോഹന്‍ അധ്യക്ഷനായിരുന്നു. സാഹിത്യ സംഘം ഭാരവാഹികളായ പത്മകുമാര്‍, വിജയപ്രകാശ്, ബാബുരാജ് വാര്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു..





0 Comments