Breaking...

9/recent/ticker-posts

Header Ads Widget

പരിശോധന ക്യാമ്പും പരിശീലന പരിപാടിയും



അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പരിശോധന ക്യാമ്പും പരിശീലന പരിപാടിയും നടന്നു. കുര്യനാട് കുഭംകോട് ഡോ.അബ്ദുല്‍ കലാം ആഡിറ്റോറിയത്തില്‍ നടന്ന  പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ ബല്‍ജി എമ്മാനുവല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍ അധ്യക്ഷനായിരുന്നു. പച്ചക്കറി ചട്ടി വിതരണവും നടന്നു. കോട്ടയം ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിലെ ASC സ്‌നേഹലത മാത്യൂസ് ക്ലാസ് നയിച്ചു.  മണ്ണും ജലവും  ജീവന്റെ ഉറവിടം എന്ന അന്താരാഷ്ട്ര മണ്ണ് ദിനത്തിന്റെ സന്ദേശവാക്യം ആസ്പദമാക്കിയാണ് പരിശീലന പരിപാടി നടന്നത് . കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍പങ്കെടുത്തു.




Post a Comment

0 Comments