ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ്( എം) പ്രതിനിധി പി.സി.കുര്യന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ധാരണ പ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ജോണ്‍സണ്‍ പുളിക്കല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പി.സി. കുര്യന്‍, പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. പിസി കുര്യന്റെ പേര് ബൈജു ജോണ്‍ പുതിയിടത്തു ചാലില്‍ നിര്‍ദേശിച്ചു. സി.സി മാത്യു പിന്‍താങ്ങി. ജില്ലാ ലേബര്‍ ഓഫീസര്‍ ബിനോയ് ജോസഫ് റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു. അടുത്ത ഒരു വര്‍ഷക്കാലത്തേക്കാണ് പി സി കുര്യന്‍ പ്രസിഡന്റ് സ്ഥാനം ലഭിക്കുക. 13 അംഗ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയില്‍ യുഡിഎഫിന്റെ രണ്ടു പ്രതിനിധികളും വിട്ടു നിന്നു. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് PC കുര്യന്‍ പുതിയ പ്രസിഡണ്ട് ആയി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ നിര്‍മ്മല ജിമ്മി, പി.എം. മാത്യു, ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോണ്‍സണ്‍ പുളിക്കില്‍, ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ്, കേരള കോണ്‍ഗ്രസ് നേതാക്കളായ തോമസ് കീപ്പുറം, സക്കറിയാസ് കുതിരവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments