Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ്‌മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി



ചരിത്രപ്രസിദ്ധമായ അതിരമ്പുഴ സെന്റ്‌മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ 5.45ന്  ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടിയേറ്റ് കര്‍മ്മത്തിന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പള്ളി വികാരി  റവ: ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍, സഹ വൈദികരായ ഫാദര്‍ മാത്യു പുളിക്കല്‍, ഫാദര്‍ അബ്രഹാം തൊണ്ടിക്കാകുഴിയില്‍, ഫാദര്‍ വര്‍ഗീസ് പഞ്ഞിപുഴ  എന്നിവര്‍ സഹകാര്‍മികരായിരുന്നു. പള്ളി കൈക്കാരന്മാരായ ഡി.ജെ ജേക്കബ് തലയിണക്കുഴി, ജോണി കൊഴുപ്പില്‍, എം.സി മാത്യു വലിയ പറമ്പില്‍, തോമസ് ജോസഫ് പുതുശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  നൂറുകണക്കിന് ഭക്തര്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. അതിരമ്പുഴ പള്ളിയിലെ  തിരുനാളിനോടനുബന്ധിച്ച്  24ന് നടക്കുന്ന നഗരപ്രദക്ഷിണത്തിലും, 25ലെ തിരുനാള്‍ പ്രദക്ഷിണത്തിലും  മുന്‍നിരയില്‍  100 പൊന്‍കുരിശുകള്‍ അണിനിരക്കും. 25 -ാം തീയതി തിരുനാള്‍ പ്രദക്ഷിണത്തില്‍ 22 വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ സംവഹിക്കപ്പെടും.പ്രധാന തിരുനാള്‍ ദിനമായ ജനുവരി 25ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലെ പൊതു പരീക്ഷകള്‍ക്കോ, പൊതു പരിപാടികള്‍ക്കോ മാറ്റം ഉണ്ടാവില്ല.




Post a Comment

0 Comments