Breaking...

9/recent/ticker-posts

Header Ads Widget

മുഖംമിനുക്കി അതിരമ്പുഴ ടൗണ്‍



അതിരമ്പുഴ പള്ളിയിലെ തിരുനാളാഘോഷത്തില്‍ പുണ്യവാളന്റെ നഗരപ്രദക്ഷിണം മുഖം മിനുക്കിയ നഗരഹൃദയത്തിലൂടെ നടക്കും. അതിരമ്പുഴ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ടൗണ്‍ വികസനത്തില്‍ ആദ്യഘട്ട ടാറിങ് പൂര്‍ത്തിയായി.  8.81 കോടി രൂപ ചിലവിട്ട് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് 84 ആളുകളുടെ സ്ഥലമാണ് വികസനത്തിനായി ഏറ്റെടുത്തത്. പ്രാഥമിക തുക തികയാതെ വന്നപ്പോള്‍ മന്ത്രി വി. എന്‍.വാസവന്റെ ഇടപെടലിനെ തുടര്‍ന്ന് ഭരണാനുമതി തുക വീണ്ടും ഉയര്‍ത്തിയാണ് നിര്‍മ്മാണങ്ങള്‍ക്ക് തുടക്കമിട്ടത്.സ്ഥലമേറ്റെടുക്കലിലെ പ്രതിസന്ധികള്‍ മന്ത്രിയടെ നേതൃത്വത്തില്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചു. മാര്‍ക്കറ്റ് ജങ്ഷനിലെ വീതി കുറഞ്ഞ കൊടുംവളവായിരുന്നു അതിരമ്പുഴയുടെ പ്രധാന പ്രശ്നം. പഴയ റോഡിന് 7 മീറ്റര്‍ മാത്രമായിരുന്ന വീതി. നവീകരണം പൂര്‍ത്തിയാകുമ്പോള്‍ ജംഗ്ഷനില്‍ മാത്രമായി ശരാശരി 20 മീറ്ററോളം വീതി ലഭിക്കും. ആധുനിക രീതിയില്‍ ബിഎംബിസി നിലവാരത്തിലാണ് ടാറിങ് നടത്തിയത്. ഡ്രൈനേജ് സംവിധാനത്തിനായി ഓടകളും ബസ് ബേ, നടപ്പാത എന്നിവ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. റോഡ് വികസനത്തിലൂടെ കേരളത്തിലെ അറിയപ്പെടുന്ന വാണിജ്യ കേന്ദ്രം ആയിരുന്ന അതിരമ്പുഴക്ക് പുതിയ മുഖം കൂടി ഒരുങ്ങുകയാണ്.




Post a Comment

0 Comments